നമ്മളും മഹാൻമാരും
നമ്മൾക്ക് മുൻപും നമ്മളോടൊപ്പവും ജീവിച്ചിരുന്നവരും ഇപ്പോൾ ജീവിക്കുന്നവരുമായ നമ്മൾക്ക് ഇന്നും ഒരു പ്രചോദനം ആയി നില കൊള്ളുന്ന എല്ലാ മഹാന്മാർക്കും ഈ മുഖപുസ്തകം സമർപ്പിക്കുന്നു "
എന്ന് സ്നേഹത്തോടെ,
റോണി തോമസ്
അധ്യായം 1
പറക്കുവാൻ കൊതിച്ച പെൺകുട്ടി
"ഉയരങ്ങളിൽ എത്തുവാൻ ശ്രമിക്കുന്നവർ ആണ് നമ്മളെങ്കിൽ നമ്മുടെ മുന്നിലുള്ള തടസങ്ങളെ നേട്ടങ്ങൾ ആക്കുവാൻ ശ്രമിക്കണം "
(റോണി തോമസ് )
പെൺകുട്ടികൾ അവർ പഠിക്കട്ടെ ചെറുപ്പത്തിലേ അവരെ അടുക്കളയിൽ. തളച്ചിടാതിരിക്കുക. അവരും രചിക്കട്ടെ ഒരു മഹാ കാവ്യം
ഈ അധ്യായത്തിൽ ഞാൻ പറയുന്നത് പറക്കാൻ കൊതിച്ച ഒരു പെൺകുട്ടിയെ കുറിച്ചാണ് അവൾ അവളുടെ ആഗ്രഹങ്ങൾ നിറവേറ്റുവാൻ ശ്രമിച്ചതിനെ കുറിച്ചാണ് ആ പെൺകുട്ടിയുടെ ജീവിതമാണ് ഇവിടെ പറയുന്നത്
"നിങ്ങൾക്ക് ഇഷ്ട്ടമുള്ളത് ചെയ്യുക, അതിൽ സത്യസന്ധത പുലർത്തുക "
(കൽപ്പന ചൗള )
ബഹിരകാശാ പേടകത്തിൽ പറക്കുക എന്നത് എന്നെ സംബന്ധിച്ചടത്തോളം വളരെ വിദൂരമായ ഒരു സ്വപ്നം ആയിരുന്നു,കാരണം ഞാൻ ജീവിച്ചിരുന്നത് ഇന്ത്യയിലെ ഒരു ചെറിയ പട്ടണത്തിലാണ്,എന്റെ ആളുകൾ എന്നെ എഞ്ചിനീയറിംഗ് കോളേജിലേക്ക് അയക്കുമോ എന്ന് തന്നെ സംശയം ആയിരുന്നു ,ഭൂമിയിൽ നിന്നു 600 കിലോമീറ്റർ അകലെ ഒരു താപനിലയിൽ വൻതോതിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകുന്നു, അന്തരീക്ഷ മർദ്ധമോ ഓക്സിജനോ ഇല്ല,അവിടെ ശബ്ദത്തെ വഹിക്കാൻ ഒന്നും തന്നെയില്ല, ശൂന്യകാശത്തിൽ ജീവിതം അസാധ്യമാണ്. ഇത്' കല്പന ചൗള' ആകാശത്തിന്റ അനന്തത കീഴ്പ്പെടുത്തിയ ആദ്യ ഇന്ത്യൻ വനിത, ഹൃദ്യമായ ചിരിയോടെ മനസ്സിൽ നിറയുന്ന പെൺകരുത്ത് ,1961 ജൂലൈ 1 ന് പഞ്ചാബിൽ ജനനം,1947 ലെ ഇന്ത്യ പാക്ക് വിഭജനത്തിൽ അഭയാർഥികൾ ആയി എത്തിയ കുടുംബം, ചെറുപ്പം മുതൽ തന്നെ അവൾ പറക്കാൻ മോഹിച്ചു, സ്കൂൾ പഠനത്തിനു ശേഷം അവൾ എഞ്ചിനീയറിംഗ് തിരഞ്ഞെടുത്തത് വീട്ടിൽ വിയോജിപ്പ് ഉണ്ടാക്കി എതിർപ്പുകൾ മറി കടന്നു അവൾ എഞ്ചിനീയറിംഗ് കോളേജിൽ എത്തി,1982 ൽ എയ്റോ നോട്ടിക്കൽ എഞ്ചിനീയറിംഗ് ൽ ബിരുദം,ഉപരിപഠനത്തിനു അമേരിക്കയിലേക്ക് പോകുക എന്ന സ്വപ്നം മാതാ പിതാക്കൾ എതിർത്തു, ആ മോഹം ഉപേക്ഷിച്ച അവൾ പഠിച്ച കോളേജിൽ തന്നെ അധ്യാപകയായി തുടർന്നു,ബിരുദം നേടിയ ശേഷം മടങ്ങിയെത്താത്ത മകളെ തേടി അച്ഛൻ കോളേജിലേക്ക്, അവിടെയെത്തിയ അദ്ദേഹം കണ്ടത് കുട്ടികൾക്ക് ക്ലാസ്സ് എടുക്കുന്ന സ്വന്തം മകളെ, ആ കാഴ്ച പിതാവിന്റെ കണ്ണ് നിറച്ചു, പ്രതിഭാ ശാലിയായ അവൾക്കു ഉപരിപഠനം നിഷേധിക്കരുത് എന്ന് പ്രിൻസിപ്പൽ അദ്ദേഹത്തെ ഉപദേശിച്ചു, അങ്ങനെ അമേരിക്കയിലേക്ക് ചെക്കറിയ അവൾ 1984ൽ എയ്റോസ്പേസ് എഞ്ചിനീയറിംഗ് ൽ ബിരുദ്ധാനന്തര ബിരുദം നേടി,അതിനു ശേഷം അവൾ ബ്രിട്ടീഷ് വംശജനായ വിമാന പരിശീലകനെ വിവാഹം ചെയ്തു അമരിക്കൻ പൗരത്വം സ്വീകരിച്ചു,അതിനു ശേഷം നാസയുടെ കാലിഫോർണിയയിൽ ഉള്ള ഗവേഷണ കേന്ദ്രത്തിൽ ജോലി ലഭിച്ചു,ഇന്ത്യയിൽ ജനിച്ച അവൾക്കു പറക്കുവാൻ ചിറകുകൾ നൽകിയത് അമേരിക്ക ആയിരുന്നു,ഇന്ത്യൻ വംശജയായ ആദ്യ ബഹിരകാശാ സഞ്ചാരിയുടെ പിറവി ഇന്ത്യയും ആഘോഷിച്ചു,അന്നത്തെ പ്രധാനമന്ത്രിയായിരുന്നു ഐ കെ ഗുജറാൾ നേരിട്ട് വിളിച്ചു സന്തോഷം അറിയിച്ചു,ഐ കെ ഗുജറാൾ ന്റെ വാക്കുകൾ "കല്പന ഇന്ത്യയിലെ ഓരോ ജനങ്ങളും നിന്നെ ഓർത്തു അഭിമാനിക്കുന്നു, നീ ചെയ്തിരിക്കുന്നത് മഹത്തായ ഒരു പ്രവർത്തി അണ്, പ്രത്യകിച്ചു ഇന്ത്യയിലെ സ്ത്രീകൾക്കും യുവജനങ്ങൾക്കും നീ എന്നും ഒരു അഭിമാനമാണ്, എന്റെ ഹൃദയത്തിൽ നിന്നും ഉള്ള എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുന്നു"
അന്ന് 35 കാരിയായ കല്പന ഭൂമിക്കു 252 തവണ വലം വച്ചു,വിജയകരമായ ആ യാത്ര ഇന്നും കല്പന എന്ന പെൺകുട്ടിയുടെ ചെറുത്തു നിൽപ്പിന്റ കഥ പറയുന്നു,2003 ജനുവരി 16 ന് 7 പേർ അടങ്ങുന്ന സംഘത്തോടൊപ്പം കല്പന വീണ്ടും യാത്ര, രണ്ടാഴ്ച കൊണ്ട് നിരവധി ശാസ്ത്ര പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി,അത് കഴിഞ്ഞു ഭൂമിയിലേക്ക് സന്തോഷകരമായ മടക്ക യാത്ര ആ മടക്ക യാത്രയിൽ ഭൗമ അന്തരീക്ഷത്തിലെ ഘർഷണം കാരണം താപ നില വൻ തോതിൽ ഉയർന്നു,തീ ജ്വാലകൾ തങ്ങളുടെ വാഹനത്തെ പൊതിയുന്നത് അവർ അറിഞ്ഞു 63 കിലോമീറ്റർ താണ്ടി 16 മിനുട്ട് കൊണ്ട് ഭൂമിയിൽ എത്തേണ്ട അവർ ശാന്ത സമുദ്രത്തിന്റ മുകളിൽ കൂടി പറക്കവേ ഒരു തീ ഗോളമായി മാറി,ബഹിരകാശാ ചരിത്രത്തിലെ തീരാ നഷ്ട്ടം,കല്പന ചൗള എന്ന ഇതിഹാസം തന്റെ സ്വപ്നത്തിലേക്കു തന്നെ അലിഞ്ഞു ചേർന്നു,ദൂരങ്ങളെ സ്നേഹിച്ചവർ എല്ലാം നമ്മുക്ക് അജ്ഞാതമായ ലോകത്തിലേക്കു ചേക്കേറി,"നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യുക,അതിൽ സത്യസന്ധത പുലർത്തുക " ഈ വാക്കുകൾ ഇന്നും ജനങ്ങൾ നെഞ്ചിലേറ്റുന്നു,ചരിത്ര താളുകളിൽ സ്വപ്‌നങ്ങൾ കൊണ്ട് സ്വന്തം പേരെഴുതിയ ധീരവനിതയുടെ ഓർമ്മകൾക്ക് ഇന്നും മരണമില്ല
കല്പന ചൗള പറഞ്ഞ വാക്കുകൾ അവർ കാണിച്ചു തന്ന മാർഗ്ഗങ്ങൾ ഒക്കെ നമ്മുടെ സമൂഹം വിചിന്തനം ചെയ്യേണ്ടതാണ് , ചില മതങ്ങളിൽ സമുദായങ്ങളിൽ. കുടുംബങ്ങളിൽ കണ്ടു വരുന്ന പ്രവണതയാണ് 18 വയസ്സ് പൂർത്തിയാകുമ്പോൾ. കെട്ടിച്ചു വിടുന്ന സമ്പ്രദായം ഞാൻ അങ്ങനെ ഉള്ള സമ്പ്രദായം നിർത്തി പെൺകുട്ടികൾ അവരുടെ സ്വപ്നങ്ങൾ നേടുവാൻ പരിശ്രമിക്കട്ടെ അവർക്കു അതിനുള്ള അവസരങ്ങൾ കൊടുക്കുകയാണ് വേണ്ടത് നാളെ ഒരിക്കൽ കല്പന ചൗള യെ പോലെ ഒരു ബഹിരകാശാ യാത്ര നടത്തുവാൻ ഒരു ബിസിനസ് സ്ഥാപനം നടത്തുവാൻ രാജ്യത്തിന്റ പുരോഗതിക്ക് സംഭാവനകൾ നൽകുവാൻ ഓരോ പെൺകുട്ടിക്കും കഴിയണം,
അത് പോലെ നമ്മുടെ ആഗ്രഹങ്ങൾക്ക് നമ്മൾ അത് നേടിയെടുക്കൻ അതിനു വേണ്ടി എന്ത് പ്രതിസന്ധി യും തരണം ചെയ്യുവാനുള്ള മനോഭാവം നമ്മൾക്ക് ഉണ്ടാവണം. അത് പോലെ കല്പന ചൗള. പറയുന്ന മറ്റൊരു കാര്യം ഉണ്ട് "നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യുക അതിൽ സത്യസന്ധത പുലർത്തുക " ഈ വാക്കുകളെ തെറ്റിദ്ധരിക്കുന്ന ആളുകൾ ഉണ്ട്, ഇഷ്ടമുള്ളത് ചെയ്യുവാൻ എന്ന് പറയുമ്പോൾ എന്ത് വൃത്തിക്കേടും ചെയ്യാം എന്നതല്ല , നമ്മളുടെ സ്വപ്നങ്ങൾ ക്കായി ഒരു IAS കാരി ആകണം, അല്ലെങ്കിൽ ഒരു എഴുത്തുകാരി ആവണം, ഒരു ശാസ്ത്രഞ്ജ ആവണം അങ്ങനെ ഒക്കെ ആഗ്രഹങ്ങൾ ഉണ്ടാവും അതിനു സഹായിക്കേണ്ടത് മാതാ പിതാക്കൾ ആണ് സ്വന്തക്കാർ എന്ത് പറയും സുഹൃത്തുക്കൾ എന്ത് പറയും എന്ന് ചിന്തിക്കേണ്ട മകൾ നമ്മുടെ ആണ് ആ വിചാരം ആണ് വേണ്ടത് , മറ്റുള്ളവർ എന്തും പറയാട്ടെ നിങ്ങളുടെ മക്കൾ എന്താണോ ആഗ്രഹിക്കുന്നത് അത് ആകുവാൻ അവരെ സഹായിക്കുക അങ്ങനെ അവരും ലോകം കീഴടക്കുന്ന ലോകത്തെ സ്വാധീനിക്കുന്ന ആളുകൾ ആയി മാറട്ടെ ഒരിക്കലും അവരുടെ ലക്ഷ്യങ്ങളെ നമ്മൾ തടസപ്പെടുത്തരുത് , അവർ വളരട്ടെ
ഞാൻ പറയുന്നത് ചില വിലപ്പെട്ട സ്വപ്നങ്ങൾ നേടിയെടുക്കാൻ നമ്മൾ ചെറുപ്പം ആയിരിക്കുമ്പോൾ മാത്രമേ സാധിക്കു. ആ സ്വപ്നങ്ങൾ ആയിരിക്കും നമ്മളെ മുന്നോട്ട് നയിക്കുക.ആയതിനാൽ സ്വപ്നങ്ങൾ നേടിയെടുക്കാൻ. പരിശ്രമിക്കുക. എല്ലാവർക്കും അതിനു കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.
എന്ന് സ്നേഹത്തോടെ
റോണി തോമസ്
Comments
Post a Comment